നഷ്ടയൗവ്വനങ്ങളുടെ പാരീസ് കഫേകള് നിറഞ്ഞ ബൊഹീലിയന് കാലഘട്ടത്തെ ആസ്പദമാക്കി ജീവിതത്തിന്റെ ഹൃദയതാളങ്ങള് കോര്ത്തിണക്കിയ അതീവസുന്ദരമായ ഒരു സാഹിത്യസൃഷ്ടി പിറവിയെടുക്കുന്നു. വഴിയോരക്കഫേയിലെ പെണ്ക്കുട്ടിക്ക് നിദാനമായ പാരീസിന്റെ ആകാശം എത്രയോ മാറിമറിഞ്ഞു. അറുപതുകളിലെ യുവാക്കളൊക്കെ പടുവൃദ്ധന്മാരായി മാറി. എന്നാലും ഓര്മ്മകള്ക്കും മരണമില്ലല്ലോ. പ്രണയത്തിന്റെയും ദുരന്തത്തിന്റെയും കഥകള്കൊണ്ട് പാരീസിന്റെ തെരുവുകള് മേഘാവൃതമായിരിക്കുന്നു. '' ഓര്മ്മകളുടെ കലാപരമായ വിന്യാസമാണ് പാട്രിക്മോദിയാനോവിന്റെ രചനകള്. അവ ദുരൂഹമായ ജീവിതസമസ്യകളെ ചൂഴ്ന്നുനില്ക്കുന്നു'' എന്ന നോബല് പ്രസ്താവത്തെ അന്വര്ത്ഥമാക്കുന്ന കൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.