സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന ഭൂപ്രദേശങ്ങൾ ഉള്ള ഹോളണ്ടിൽ സംരക്ഷണ ഭിത്തിയിൽ വീണ ദ്വാരത്തിൽ നിന്നും വെള്ളം ചീറ്റി ഒഴുകുന്നത് കണ്ട് തന്റെ കൈ വിരലുകൾ അതിൽ കടത്തി വെച്ച് ഒരു രാത്രി വെളുക്കുവോളം തണുത്ത് വിറങ്ങലിച്ച് സ്വന്തം ഗ്രാമത്തെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിച്ച ഡച്ച് ബാലന്റെ കഥ ഓർമ്മയുണ്ടോ? 'ദ സിൽവർ സ്‌കെയ്റ്റ്‌സ് ' എന്ന നോവലിലെ ഒരു ഉപ കഥയായി മേരി മാപെസ് ഡോഡ്ജ് (Mary Elizabeth Mapes Dodge) അവതരിപ്പിച്ച 'അജ്ഞാത ബാലൻ'. അവന്റെ നാട്ടിലൂടെ ഉള്ള അവിസ്മരണീയമായ ഒരു യാത്രയുടെ ഒന്നാം ദിനമാണ്. നെതർലാൻഡ്‌സ് എന്ന വടക്കുപടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യത്തിന്റെ തലസ്ഥാനനഗരിയായ ആംസ്റ്റർഡാമിൽ നിന്നും സുമാർ 20 കി.മീ.ദൂരത്തിൽ യൂറോപ്യൻ ഗ്രാമീണതയുടെ പഴമയും വശ്യഭംഗിയും അതിന്റെ പാരമ്യതയിൽ തന്നെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന സാൻസി സ്‌കാൻസ് (Zaanse Schans) എന്ന തുറസ്സായ ചരിത്ര മ്യൂസിയം കൺമുന്നിൽ....
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.