*COD & Shipping Charges may apply on certain items.
Review final details at checkout.
₹132
₹165
20% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തിരുവിതാംകൂറിന്റെ ചരിത്ര പരിണാമത്തിലെ അവ്യക്തത നിറഞ്ഞ ചില ഘട്ടങ്ങളിലേക്കു വെളിച്ചം വീശിയ ഒരു ചരിത്രകാരനാണ് കെ ശിവശങ്കരന്‍ നായര്‍. അദ്ദേഹത്തിന്റെ വേണാടിന്റെ പരിണാമം മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മണ്‍റോ വരെ എന്നീ പുസ്തകങ്ങളുടെ സമാഹാരമാണ് വേണാടും തിരുവിതാംകൂറും എന്ന ഈ ഗ്രന്ഥം. വേണാടും തിരുവിതാംകൂറും ഒന്നാണ് എന്നും ആരംഭം മുതല്‍ അതിന്റെ തലസ്ഥാനം തിരുവനന്തപുരം ആയിരുന്നുവെന്നും ഉള്ള ധാരണ ചരിത്ര ശാസ്ത്രാടിസ്ഥാനത്തില്‍ തിരുത്തി വേണാടിന്റെ ഒരു ഭാഗം മാത്രമായിരുന്ന തിരുവിതാംകൂര്‍ എങ്ങനെയാണ് വികസിച്ചുവന്നതെന്നും അങ്ങനെ വികസിച്ച തിരുവിതാംകൂര്‍ എങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അധീനമായി എന്നും പരിശോധിക്കുകയാണ് ശിവശങ്കരന്‍ നായര്‍ ഈ പുസ്തകത്തില്‍. തുടര്‍ പഠനത്തിനും തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഇനിയും വിസ്മൃതമായിരിക്കുന്ന കാലഘട്ടങ്ങളെ അനാവരണം ചെയ്യുന്നതിനും മാര്‍ഗ്ഗദര്‍ശിയായിത്തീരുന്ന ഈ ഗ്രന്ഥം കര്‍ത്തവ്യബോധത്തോടെ ഞങ്ങള്‍ വിജ്ഞാന ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. സ്വീകരിക്കുക.