Verukal Pole Avan
Malayalam
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ആഖ്യാനം നേര്‍രേഖയില്‍ നിര്‍വഹിക്കുന്നു എന്ന വിലയേറിയ ഗുണത്തിനപ്പുറം ഉളളില്‍ തട്ടുന്ന പ്രമേയങ്ങളും അവതരണ രീതിയും കൊണ്ട് അനുവാചകഹൃദയങ്ങളില്‍ മായാത്ത അടയാളമിടാന്‍ സല്‍മാന്‍റെ കഥകള്‍ക്ക് കഴിയുന്നു. വിഷയവൈവിധ്യവും ഭാഷാസുഭഗതയും ഈ സമാഹാരത്തിലെ രചനകളുടെ മറ്റൊരു സവിശേഷതയാണ്. ഏതെങ്കിലും ഒരു പ്രത്യേക തലമുറയുടെ വക്താവല്ല ഈ കഥാകാരന്‍. പോയകാലത്തെയും വര്‍ത്തമാനകാലത്തെയും ഒരു പോലെ അഭിസംബോധന ചെയ്യാന്‍ ശേഷിയുളള രചനകളാണ് അദ്ദേഹത്തിന്റേത്. വര്‍ഗീകരണങ്ങള്‍ക്കപ്പുറം മികച്ച കഥ പറയാനുളള ആത്മാര്‍ത്ഥശ്രമം. ഏത് നിലയ്ക്ക് പരിശോധിച്ചാലും മലയാള കഥയുടെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ ഗണനീയ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള എഴുത്തുകാരനാണ് സല്‍മാന്‍ റഷീദ്. - സജിൽ ‍ശ്രീധര്‍ ആത്മഹത്യക്കു മുന്നില്‍ ഞെരുക്കത്തിനു മുന്നില്‍ കെടുതിക്കു മുന്നില്‍ അസ്വാതന്ത്ര്യത്തിനു മുന്നില്‍ തുടങ്ങി എണ്ണമറ്റ നിസ്സഹായതകളുടെ ദൈനംദിന നൈരാശ്യങ്ങളില്‍ സ്തബ്ദരായി പോകുന്ന സാധാരണ മനുഷ്യരിലാണ് ഈ സമാഹാരത്തിലെ കഥകള്‍ നടക്കുന്നത്. മരണത്താല്‍ പകച്ചും ജീവിതത്താല്‍ ക്ഷയിച്ചും പ്രണയത്താലും പ്രണയഭംഗത്താലും മരവിച്ചും പോകുന്നവരില്‍ കഥ കുടികൊള്ളുന്നുണ്ടെങ്കില്‍ അവ ചോര്‍ത്തിയെടുത്ത് അടുക്കിവെച്ച് അവതരിപ്പിക്കാന്‍ സല്‍മാന് കഴിഞ്ഞിട്ടുണ്ട്. - പ്രവീൺ പ്രിൻസ്
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE