*COD & Shipping Charges may apply on certain items.
Review final details at checkout.
₹147
₹170
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
യാത്രയുടെ ലക്ഷ്യങ്ങള്‍ പലതായിരിക്കും. ചിലത് തീര്‍ത്ഥാടനങ്ങളായിരിക്കും. മറ്റു ചിലത് ചരിത്രാന്വേഷണങ്ങളായിരിക്കും. വേറെ ചിലത് പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ തേടിയുള്ള യാത്രകളാവും. ലക്ഷ്യം എന്തുതന്നെയായാലും കാണാക്കാഴ്ചകളെ സംബന്ധിച്ച ജിജ്ഞാസയാണ് യാത്രയുടെ ഊര്‍ജ്ജസ്രോതസ്സ്. മിക്ക യാത്രകളും. നേരത്തേ നിശ്ചയിച്ച് ഉറപ്പിച്ചതായിരിക്കും. കാണേണ്ട സ്ഥലങ്ങള്‍ താമസൗകര്യം യാത്രാമാര്‍ഗ്ഗം എത്ര ദിനങ്ങള്‍ എന്നിവയെല്ലാം മുന്‍കൂട്ടി ഉറപ്പുവരുത്തിയിട്ടായിരിക്കും സഞ്ചാരികള്‍ യാത്ര തുടങ്ങുക. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഇന്ത്യയുടെ ഹൃദയഭൂമിയായ വിദര്‍ഭാ ദേശത്തേക്ക് റ്റി എ രാജശേഖരനും രാധാകൃഷ്ണന്‍ ചെറു വല്ലിയും നടത്തിയ യാത്ര ആകസ്മിക അനുഭവങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മയാണ് അവര്‍ക്കു നല്കിയത്. പുരാണപ്രോക്തമായ ആ പ്രദേശത്തിന്റെ വേദനാജനകവും സ്‌തോഭസാന്ദ്രവുമായ വര്‍ത്തമാനകാല അവസ്ഥകള്‍ മനസ്സില്‍ മായാതെ നില്ക്കുന്നവയാണ്. വിദര്‍ഭയുടെ ചരിത്രരാഷ്ട്രീയസാംസ്‌കാരിക പാഠങ്ങളിലേക്കുള്ള സഞ്ചാരങ്ങളാണ് വിദര്‍ഭയുടെ സങ്കടങ്ങള്‍ എന്ന ഈ ഗ്രന്ഥത്തിലുള്ളത്. വിദര്‍ഭയെക്കുറിച്ചുള്ള പാരമ്പര്യബോധങ്ങളെ പാടേ പൊളിച്ചെഴുതുന്ന ഈയൊരു ഗ്രന്ഥം യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പതിവു ഘടനകളില്‍നിന്ന് ബോധപൂര്‍വ്വമായ കുതറിമാറലുകള്‍ നിര്‍വ്വഹിക്കുന്നു. വായനയുടെ പുതിയ അനുഭവങ്ങള്‍ നല്കുന്ന ഈ കൃതി ചിന്ത അഭിമാനപൂര്‍വ്വം സമര്‍പ്പിക്കുന്നു.