''വിലമകള്‍'' എന്ന കൃതിയുടെ പുതുമയിലല്ല വായന കൂട്ടികൊണ്ട് പോകുന്നത്. സമൂഹം മനസ്സിലാക്കാതെപോകുന്ന സ്ത്രീത്വത്തിന്റെ സമരഭൂമിയിലേക്കാണ്. ഇവിടെ കഥാപാത്രങ്ങളോരോന്നും അത് നായാട്ടുകാരനായാലും ഇരയായാലും രക്ഷകനായാലും നമ്മുടെ മുന്നില്‍ വാര്‍ത്തകളില്‍ തെളിയുന്ന പരിചിത മുഖങ്ങളാണ്. പെണ്‍ഹൃദയം കാണാതെപോകുന്ന സമൂഹവും നിയമവും ഇവിടെ ചോദ്യം ചെയ്യപെടുന്നു. സ്ത്രീപുരുഷ വൈകാരികതലത്തിന്റെ അര്‍ത്ഥതലം തേടി അലയുന്ന സമൂഹത്തില്‍സ്ത്രീജന്മങ്ങള്‍ സഹതാപ കണ്ണീരില്‍ അലിഞ്ഞുചേരാനല്ലവിധിയുടെ ബലിയില്‍ കത്തിയമര്‍ന്ന ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നു പൊങ്ങിയ പൂജിതയെന്ന പെണ്‍കുട്ടിയെപ്പോലെയാവണം ഏതൊരു പെണ്‍കുട്ടിയുമെന്ന് വിളിച്ചു പറയുകയാണ് എഴുത്തുകാരി ഇവിടെ. തീര്‍ച്ചയായും ''വിലമകള്‍'' കാലത്തിന്റെ അവശ്യമായ കൃതിയാണ്.