സമകാല കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളെ അടയാ ളപ്പെടുത്തുന്ന മനോഹരമായ ഒരു നോവലാണ് വിൽക്കാനുണ്ട് കേരളം. ഇതിൽ രാഷ്ട്രവും രാഷ്ട്രീയവുമുണ്ട്. അതോടൊപ്പം ഫി ക്ഷനുമാണ്. ചരിത്രത്തിനും യാഥാർത്ഥ്യങ്ങൾക്കും ഇടയിലൂടെയു ള്ള പൊള്ളുകയും പൊള്ളിക്കുകയും ചെയ്യുന്ന സഞ്ചാരാനുഭവം കൂടിയാണിത്. ചൂഷകരെയും ചൂഷിതരെയും വിചാരണക്കായി വാ യനക്കാരനു മുന്നിലേക്ക് നീക്കി നിർത്തുന്നതിന് നോവൽ ശ്രമിക്കു ന്നു. വിത്സൺ തൈക്കാട്ടിൽ എ.പി. ജിനൻ എന്നിവരാണ് രചയിതാ ക്കൾ. രാഷ്ട്രീയ രചനകൾക്ക് വായനയിലിടം നൽകുന്ന മലയാളി സമൂഹം പുസ്‌തകത്തെ സ്വീകരിക്കുമെന്നാശിക്കുന്നു