നവോത്ഥാന കാലത്തിന്റെ അന്ത്യദശകങ്ങളില്‍ നവീകരിക്കപ്പെട്ട കഥാപ്രസംഗം സ്റ്റേജ് നാടകങ്ങള്‍ കമ്പടിക്കളി തുടങ്ങിയവയോടൊപ്പം ചേര്‍ത്തുനിര്‍ത്താവുന്ന ഒരു കലാരൂപമാണ് വില്‍പാട്ട്. കന്യകുമാരി തിരുനെല്‍വേലി ജില്ലകളില്‍ നിലനിന്നിരുന്ന അനുഷ്ഠാനകലയായ അമ്മന്‍ കഥാപ്പാട്ട് വില്‍പ്പാട്ടായി രൂപാന്തരം പ്രാപിക്കുന്നത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ്. ഈണവും താളവും പാട്ടും കഥയും കായികപ്രകടനവും ഇഴചേരുന്ന അപൂര്‍വ്വം ദൃശ്യശ്രാവ്യകലകളിലൊന്നായ വില്‍പാട്ടിനെക്കുറിച്ചുള്ള കൃതി.