വര്‍ത്തമാനകാലത്തിന്റെ ഇടനാഴികയില്‍നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍ തികച്ചും നിര്‍മ്മമവും മതേതരവുമായ ലിഖിതങ്ങള്‍ വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്‍മ്മസങ്കടങ്ങളും സ്വയംവിമര്‍ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില്‍ ആകെ അവശേഷിക്കന്‍ പോകുന്നത് എന്നറിഞ്ഞിട്ടും പ്രതീക്ഷകൈവിടുന്നില്ല. പ്രധാനമെന്നോ ഗണിക്കപ്പെടാനാകാതെ ദിവസത്തിന്റെ വിനാഴികകള്‍ കടന്നുകൂടുമ്പോള്‍ എഴുത്തുകാരന്റെ ഉറങ്ങാത്ത ഒരു സൂര്യനു താഴെ ഏകാന്തമായ ഒരൊറ്റമരത്തണലില്‍ അയാള്‍ കാത്തിരിക്കുന്നു - എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത്?
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.