ആധുനികത സൃഷ്ടിച്ച വിഭ്രമാത്മകതയില്‍നിന്ന് ജീവിതത്തിന്റെ ചെളി നിലങ്ങളിലേക്ക് ചുവടുവയ്ക്കുന്ന പുതു കഥകളോട് ചേര്‍ത്തുവയ്ക്കാവുന്നവയാണ് ബേബി തോമസിന്റെ കഥകള്‍. കീഴാളജീവിതത്തിന്റെ നെരിപ്പോടുകള്‍ക്ക് ചൂടുപിടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായില്ല. എഴുത്തിന്റെ പന്തിഭോജനം നടക്കുമ്പോഴും പുറത്തു നില്‌ക്കേണ്ടി വന്നവര്‍ ഏറെനേരം അവിടെ നിന്നില്ല. കരുത്തിന്റെ തിരിഞ്ഞു നടക്കലാണിവിടെയുണ്ടായത്. ദൂരെനിന്നും സഹാനുഭൂതിയോടെ കണ്ട ജീവിതങ്ങളല്ല അകത്തുനിന്നുള്ള കാഴ്ചകളാണ് ബേബി തോമസിന്റെ കഥകളില്‍ നിറയുന്നത്.