മദര് തെരേസയുടെ ജീവിതവഴികളിലൂടെ ഒരു യാത്രയാണ് ഈ പുസ്തകം. ഏഴു പതിറ്റാണ്ടുകാലത്തെ ഇന്ത്യന് ജീവിതത്തില് ഭാരതത്തിന്റെ സുഖമോ സൗന്ദര്യമോ ആഢംബരമോ പൈതൃകമോ മദര് കണ്ടിരുന്നില്ല. ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ ജീവിതം നരകതുല്യമായി ചേരികളിലും പാതയോരങ്ങളിലും കഴിയുന്ന നിരാശ്രയരുടെ വേദനയാണ് കണ്ടത്. അവര്ക്ക് ഭക്ഷണം മാത്രമല്ല സ്നേഹവും കരുതലും ആത്മവിശ്വാസവും നല്കാനാണ് മദര് ശ്രമിച്ചത്. ഈ പുസ്തകത്തില് മദറിന്റെ ജീവകാരുണ്യപ്രവര്ത്തനങ്ങളിലേക്കും വ്യക്തിജീവിതത്തിലേക്കും വായനക്കാരെ ഗ്രന്ഥകാരന് കൂട്ടിക്കൊണ്ടുപോകുന്നു. നന്മയുടേയും കരുണയുടേയും വെളിച്ചം വായനക്കാരുടെ മനസിലേക്കും പകര്ന്ന് നല്കാന് ഈ പുസ്തകത്തിനു കഴിയും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.