*COD & Shipping Charges may apply on certain items.
Review final details at checkout.
₹489
₹541
9% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഹൃദയത്തിനും നാവിനും ഇടയില്‍ മറകളില്ലാത്ത ഒരു മനുഷ്യന്‍. മന്‍സൂര്‍ അല്‍ ഹല്ലാജ്. അദ്ദേഹത്തിന്റെ കഥയാണിത്. ബസ്രയില്‍നിന്നും ബാഗ്ദാദില്‍നിന്നും ആരംഭിച്ച് സമര്‍ഖണ്ഠിലേക്കും ഇന്ത്യയിലേക്കും നീളുന്ന ഒരന്വേഷണം. വായനയുടെ ഓരോ നിമിഷത്തിലും അനാവരണം ചെയ്യപ്പെടുന്ന പുതിയ ദേശങ്ങള്‍ മനുഷ്യരെ വില്‍പ്പനച്ചരക്കാക്കുന്ന അടിമച്ചന്തകള്‍ അവരുടെ മനസ്സിലെ അടിച്ചമര്‍ത്തപ്പെടുന്ന സ്വപ്നങ്ങള്‍ പ്രതികാരത്തിന്റെ അഗ്നിയില്‍ പൊള്ളുന്ന ഹൃദയങ്ങള്‍ കലാപങ്ങള്‍ അനീതികള്‍ പുനഃസമാഗമങ്ങള്‍. കഥ ആരംഭിക്കുന്നത് കുടിയേറ്റത്തിനുശേഷമാണ്. ഒന്‍പതാം നൂറ്റാണ്ടിലെ ടുറില്‍ നിന്ന് പ്രയാണം തുടങ്ങുന്നു. പഠിക്കുന്തോറും പുതിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള യാത്രകള്‍. ഓരോന്നും അവസാനിക്കുന്നത് ആഴമറിയാന്‍ പറ്റാത്ത മനുഷ്യമനസ്സിന്റെ നിഗൂഢതകളിലാണ്. എല്ലാറ്റിനുമുള്ള പ്രതിഫലം ദൈവത്തിനു വാഗ്ദാനം ചെയ്ത മന്‍സൂറിനേയും അദ്ദേഹം ജീവിച്ച കാലഘട്ടത്തേയും നേരിടേണ്ടി വന്ന വേദനകളേയും കുറിച്ചുള്ള ഒരു യഥാര്‍ത്ഥ നോവലിന്റെ താളുകള്‍ മറിയുമ്പോള്‍ അദ്ദേഹം അനുഭവിച്ച വ്യഥകളും നോവിക്കുന്ന പരിസമാപ്തിയും വായനക്കാരുടെ മനസ്സില്‍ എന്നും മായാത്ത ഒരു വായനാനുഭവമായി മാറും. നിത്യത തേടുന്ന അഗാധപ്രണയത്തിന്റെ വിശുദ്ധ വാതിലുകളിലേക്ക് ഈ നോവല്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.