*COD & Shipping Charges may apply on certain items.
Review final details at checkout.
₹209
₹270
22% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളില്‍നിന്നും വേര്‍പ്പെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് ശ്രീ. പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേര്‍തിരിവുകള്‍ക്കിടയില്‍ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തില്‍ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്‌രിബ് ഗര്‍ഷോം പരദേശി വീരപുത്രന്‍ വിശ്വാ സപൂര്‍വ്വം മന്‍സൂര്‍ എന്നീ ചിത്രങ്ങള്‍ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരന്‍ ആരാണ് ദേശസ്‌നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നിരന്തരമായി ഉയര്‍ന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍. ചലച്ചിത്രകാഴ്ചയെ കൂടുതല്‍ രാഷ്ട്രീയ ജാഗ്രതയുള്ളതാക്കി മാറ്റണമെന്ന ബോധത്തെ സൃഷ്ടിച്ച വിശ്വാസപൂര്‍വ്വം മന്‍സൂറിന്റെ തിരക്കഥ അഭിമാനപൂര്‍വ്വം വായനാ സമൂഹത്തിനായി സമര്‍പ്പിക്കുന്നു.