ഭാഷകൾ ഓരോ ലോകങ്ങളാണ്. ഒരു ഭാഷാ ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്കുള്ള കവാടമാണ് വിവർത്തനം. വിവർത്തനങ്ങളെ കുറിച്ചുള്ള ഗഹന പഠനങ്ങൾ മലയാളത്തിൽ പൊതുവെ കുറവാണ്. അതിന്റെ ചരിത്രവും സിദ്ധാന്തങ്ങളും ആംഗലേയ അവതരണങ്ങളുമെല്ലാം തികച്ചും അക്കാദമികമായി വിലയിരുത്തുന്ന കൃതിയാണിത്. വിവർത്തനത്തെ പറ്റിയുള്ള വിശാലമായ കാഴ്ച്ചപ്പാട് പകർന്ന് തരുന്നതിന് സഹായകരമാണ് ഈ ലേഖന സമാഹാരം.