വാറൻ ബഫറ്റ് എങ്ങനെയാണ് തന്റെ ജീവിതത്തിനെയും ബിസിനസ്സിനെയും അതിനൊപ്പം തന്നെ ബെർക്ഷയർ ഹാത്ത് വെയിലെ ലോകമെമ്പാടുമുള്ള 233000 തൊഴിലാളികളെ നയിച്ചിരുന്ന ആളുകളെയും വിദഗ്ധമായി മാനേജ് ചെയ്തിരുന്നത് എന്നതിനെ മനസ്സിലാക്കാനും പകർത്താനും സഹായിക്കുന്ന തനിമയാർന്ന ഒരു സഹായഗ്രന്ഥം. പല നിക്ഷേപകർക്കും പ്രമുഖ കമ്പനികൾക്കും അടിതെറ്റുന്ന ഇന്നത്തെ സാമ്പത്തിക ചുറ്റുപാടുകളിൽ പോലും ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയിയായി തുടരാൻ വാറൻ ബഫറ്റിനു സാധിക്കുന്നുണ്ട്. വ്യക്തിപരവും പ്രൊഫെഷണലുമായ വിഷയങ്ങൾ എത്ര തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ആദ്യത്തെ പുസ്തകത്തിലൂടെ മേരി ബഫറ്റും ഡേവിഡ് ക്ലാർക്കും അവതരിപ്പിച്ചത്. തുടക്കകാലം മുതൽ ഇപ്പോൾ വരെയുള്ള വാറൻ ബഫറ്റിന്റെ ജീവിതവും കരിയറും സൂക്ഷ്മമായി മനസ്സിലാക്കുന്നതിലൂടെ അദ്ദേഹം കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നത് എങ്ങനെയെന്നും; ശ്രദ്ധയോടെ തന്റെ പാതയിൽത്തന്നെ കൃത്യമായി തുടരുന്നതെങ്ങനെയെന്നതിലേയ്ക്കും അവർ വിരൽ ചൂണ്ടുന്നു. അദ്ദേഹത്തിന്റെ തനത് നേതൃഗുണങ്ങൾ വിശകലനം ചെയ്യുമ്പോൾ അദ്ദേഹം തന്റെ ജീവിതപാഠങ്ങളെ എങ്ങനെയാണ് ഒരുത്തമ മാനേജ്മെന്റ് ഫോർമുലയായി മാറ്റിയെടുത്തത് എന്നത് സ്പഷ്ടമാവുന്നു. അതിലൂടെ മറ്റു മാനേജർമാർ കണ്ടുപഠിക്കാൻ കൊതിക്കുന്ന ഒരു മികച്ച മാനേജർ മാത്രമല്ല ലോകത്തിലെ രണ്ടാമത്തെ പണക്കാരനായും അദ്ദേഹം വളർന്നതെങ്ങനെ എന്ന് നമുക്ക് കാണാം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.