This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.അസ്ഥിപഞ്ജരത്തിന്റെ വളയങ്ങണിഞ്ഞ ഒരു ബാല്യവുമായി, ഒരു സോമാലിയന്‍ ദുരന്തമയി, വിശപ്പ് പുതുകാലഘട്ടത്തിലേക്ക് കടന്നുവരുന്നു.തിക്തമായ ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം അസ്വസ്ഥരാകുന്നു. ആഗോളവല്‍ക്കരണത്തിന്റെയും പുത്തന്‍ പൂഷണങ്ങളുടെയും യുദ്ധങ്ങളുടെയും പുതിയ കാഖഘട്ടത്തിലേക്ക് വിശപ്പ് ഒരു ദുരന്തമായി വീണ്ടും തിരിച്ചുവരുമോ? പഴയ കാലഘട്ടത്തിന്റെ ഓര്‍മ്മകളുമായി ഇതാ കുറെ കഥകള്‍.,NA,ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒറ്റയിരുപ്പിന് വായിക്കാന്‍ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓര്‍മ്മകളും അതിനെ പകര്‍ത്താന്‍ ശക്തിയുള്ള നര്‍മ്മവും പ്രസാദാത്മകതയും അല്‍പ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും സമാന്തര പാതകളിലൂടെയാണ് അവരുടെ സഞ്ചാരം. പരസ്പരം വിരല്‍ത്തുമ്പുകള്‍ പോലും തൊടാന്‍ വിഷമം. ഈ വലിയ ഉള്‍ക്കാഴ്ചയാണ് ഗീതയുടെ എഴുത്തിന്‍റെ കരുത്ത്. ജീവിതത്തിലും ഗീത പുലര്‍ത്തുന്നത് സത്യസന്ധതയുടെڔനിഴലായ ധൈര്യമാണ്. ,1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള്‍ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ബാബ് റി മസ്ജിത് തകര്‍ത്തതിന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ എന്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ചകോണ്ട് എഴുതിത്തീര്‍ത്ത നോവലാണ് ലജ്ജ. ബംഗ്ലാദേശിലെ ലഹളയില്‍ ഏറെ വിഷമിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ പതിമൂന്ന് ദിവസങ്ങളാണ് ലജ്ജയിലെ പ്രമേയം. ഭാഷയും സംസ്കാരവുമാണ് മനുഷ്യരെ ഏകോപിപ്പിക്കുന്ന പ്രഥമഘടകമെന്നും മറ്റെല്ലാ വിഭജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു.
,NA
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.