സനാഥനായി ജനിച്ചിട്ടും അനാഥനായി അലയേണ്ടിവന്ന ഒരു ബാലന്‍റെ കഥയാണിത്. അവന്‍ താണ്ടിയ വഴികള്‍ അസാധാരണമാംവിധം കഠിനമായിരുന്നു. ഒറ്റപ്പെടലിന്‍റെയും വ്യാകുലതകളുടെയും ചുഴിയില്‍പെട്ട് ജീവിക്കേണ്ടിവന്ന ഒരാളുടെ യാതനകള്‍. നേരായ വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്ത നിഷ്കളങ്കനായ ഒരു വ്യക്തി അനുഭവിച്ച ചോരവഴികള്‍. അവസാനം അയാളെത്തിപ്പെട്ടത് എവിടെയാണ്?